137+ Kusruthi Chodyangal with Answers | കുസൃതി ചോദ്യങ്ങൾ

kusruthi chodyangal with answers in malayalam: in this article you will be find malayalam kusruthi questions with answers, Kusruthi Chodyam, kusruthi chodyam with answer pdf.

Kusruthi Chodyangal with Answers

1: ജനനം മുതൽ മരണം വരെ കുളിച്ചുകൊണ്ടിരുന്ന ജീവി?

Ans: മീൻ

2: വിശപ്പുള്ള രാജ്യം?

Ans: ഹംഗറി

3: കടയിൽ നിന്നും വാങ്ങാൻ പറ്റാത്ത ജാം?

Ans: ട്രാഫിക് ജാം

4: രണ്ട് ബക്കറ്റ് നിറയെ വെള്ളമുണ്ട്. അതിൽ ഒരു ബക്കറ്റിനു ദ്വാരമുള്ളതാണ്. എന്നാൽ ദ്വാരമുള്ള ബക്കറ്റിൽ നിന്നും വെള്ളം പോകുന്നില്ല. കാരണം എന്താണ്?

Ans: ബക്കറ്റിൽ ഉള്ളത് വെള്ള മുണ്ടാണ്

Kusruthi Chodyangal with Answers

5: ധാരാളം ആളുകൾ കൂടുന്ന ഒരു ഇംഗ്ലീഷ് അക്ഷരം ഏതാണ്?

Ans: ക്യു (Q)

6: അച്ഛൻ വന്നു എന്ന് പെരുവരുന്ന ഒരു ഫ്രൂട്ട്? (Kusruthi Chothiyam)

Ans: പപ്പായ

7: ഏതു ഭാഷയും എഴുതാൻ പറ്റുന്ന കണ്ടുപിടുത്തം? (Kusruthi Chodyangal)

Ans: പേന

8: വേഗത്തിൽ ഒന്നാമൻ, പേരിൽ രണ്ടാമൻ, സ്ഥാനത്തിൽ മൂന്നാമൻ ആരാണെന്ന് പറയാമോ?

Ans: ക്ലോക്കിലെ സെക്കൻഡ്‌സ് സൂചി

9: ഗ്രഹങ്ങളിൽ വെച്ച് ഏറ്റവും അപകടകാരിയായ ഗ്രഹം?

Ans: അത്യാഗ്രഹം

10: ചിരിക്കുന്ന ഇംഗ്ലീഷ് അക്ഷരം ഏതാണ്? (Kusruthi Chodyangal)

Ans: ഇ (E)

Kusruthi Chodyam

11: പെൺകുട്ടികൾ ചിരിക്കുമ്പോൾ വാപൊത്തുന്നതെന്തുകൊണ്ട്?

Ans: കൈകൾകൊണ്ട്

12: ഹിന്ദിക്കാർ പോക്കറ്റിലും മലയാളികൾ അടുപ്പിലും വെക്കുന്ന സാധനം എന്ത്?

Ans: കലം (ഹിന്ദിയിൽ പേനക്ക് ആണ് കലം എന്ന് പറയുന്നത്)

13: 10 ന് മുൻപ് എന്ത് വരുമ്പോഴാണ് നമ്മൾ സൂക്ഷിക്കേണ്ടത്…?

Ans: ആ വരുമ്പോൾ. ആപത്ത്

14: എത്രത്തോളം വെളുക്കുന്നുവോ, അത്രത്തോളം വൃത്തികേടാക്കുന്ന എന്താണ്?

Ans: ബ്ലാക്ക് ബോർഡ്

15: ഭാരം കൂടിയ പാനീയം ഏതാണ്? (Kusruthi Chodyam)

Ans: സംഭാരം

16: ജോമേറ്ററി ക്ലാസ്സിൽ കണക്കു മാഷിനെ സഹായിക്കുന്ന രണ്ടു പെൺകുട്ടികൾ ആരെല്ലാം?

Ans: ബിന്ദു and രേഖ

Kusruthi Chodyam

17: തൊലി കളഞ്ഞാൽ പേര് മാറുന്ന സാധനം എന്താണെന്ന് പറയാമോ? (Kusruthi Chodyam)

Ans: നെല്ല്

18: മേക്കപ്പ് ഇടാത്ത മുഖം ?

Ans : തുറമുഖം

19: തവളയുടെ വ എവിടെ ആണ് ?

Ans : നടുക്ക്

20: എഴുതിയാൽ ശെരിയാവാത്ത വാക്ക് ?

Ans : തെറ്റ്

21: വെള്ളത്തിൽ കൂടെ പോകുന്ന ബസ് ?

Ans : കൊളംബസ്

Kusruthi Chodyangal Utharangal

22: വെള്ളത്തിൽ അലിയുന്ന പൂ ?

Ans : ഷാംപൂ

23: എത്ര വലിച്ചാലും നീളം കൂടുകയില്ല . കുറയത്തെ ഉള്ളൂ ?

Ans : സിഗററ്റ്

24: മാങ്ങാ ഉണ്ടാവാത്ത മാവ് ?

Ans : ഉപ്പുമാവ്

25: രണ്ടക്ഷരങ്ങള്‍ക്കിടയില്‍ ഒരു മൈലുള്ള ഇംഗ്ളീഷ്‌ വാക്ക്‌?

Ans : Smiles

26: ഭക്ഷണം കഴിക്കാന്‍ കഴിയാത്ത പാത്രം?

Ans : കഥാപാത്രം

27: വാച്ച്‌ കെട്ടിയ മനുഷ്യന്‍ ?

Ans : വാച്ച്മാന്‍

Kusruthi Chodyangal with Answers

28: ഏറ്റവും ഈയമുള്ള രാഷ്ട്രം?

Ans : രാഷ്ട്രീയം

29: Englishലെ അവസാനത്തെ അക്ഷരം?

Ans : H

30: കണ്ണില്‍ വെക്കുന്ന അട?

Ans : കണ്ണട

31: ആടിനെപ്പോലെ ശബ്ദിക്കുന്ന മാസം?

Ans : മേയ ്

32: തലയില്‍ കാലുള്ള ജീവി?

Ans : പേന്‍

33: റാന്‍മൂളികളുടെ രാഷ്ട്രീയം?

Ans : ഇറാന്‍

Kusruthi Chodyangal with Answers

34: വാങ്ങാന്‍ പറ്റാത്ത കടം?

Ans : സങ്കടം

35: കരമുള്ള മലയാള മാസം?

Ans : മകരം

36: മനുഷ്യനും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും മരങ്ങള്‍ക്കുമുള്ളത്‌?

Ans : ശരീരം

37: പുഴയിലുള്ള അക്കം?

Ans : ആറ്‌ (പുഴ=ആറ്‌)

38: മലമുകളിലുള്ള ഭാഷ?

Ans : മലയാളം

39: റോഡിലൂടെ ദിവസവും വണ്ടി ഓടുതെന്തുകൊണ്ട്‌?

Ans : ചക്രം കൊണ്ട്‌

Kusruthi Chodyangal with Answers

40: എല്ലാവരും തിന്നുന്ന ആണി?

Ans : ബിരിയാണി

41: കളികളില്‍ തൊപ്പികിട്ടാനുള്ള ട്രിക്കുണ്ട്‌. എന്താണത്‌?

Ans: ഹാറ്റ്‌ ട്രിക്ക്‌

42: ഈ ബാറ്റ്‌ കൊണ്ട്‌ കളിക്കാന്‍ പറ്റില്ല. ഏത്‌?

Ans : വവ്വാല്‍ (ബാറ്റിന്‌ ഇംഗ്ളീഷില്‍ വവ്വാല്‍ എന്നും അര്‍ത്ഥമുണ്ട്‌. )

43: ഏറ്റവും ചെറിയ കര?

Ans : ചെറുകര

44: ചാനലുകളില്‍ ഏറ്റവും കൂടുതല്‍ കാണാനാവുത്‌?

Ans : പരസ്യം

45: ടെലിവിഷന്‌ ഒരു പര്യായം?

Ans : തലവിഷം

Kusruthi Chodyangal with Answers

46: പന്ത്‌ തട്ടിയാല്‍ എന്തുണ്ടാവും?

Ans : ഉരുളും

’47: ഉദയനാണ്‌ താരം’ എന്ന സിനിമയിലെ താരം?

Ans : ഉദയന്‍

’48: മലക്കുകളുടെ ഏഷ്യ’ എറിയപ്പെടുന്ന നാട്‌?

Ans : മലേഷ്യ.

49: ചെകുത്താന്‍ കയറിയിരിക്കുന്ന പെട്ടി?

Ans : ടെലിവിഷന്‍

50: കുത്ത്‌, കോമ എന്നിവയെ ഐ.ടി. യുഗത്തില്‍ എങ്ങനെ വിളിക്കാം?

Ans : ഡോട്ട്‌ കോം.

51: വിദ്യാര്‍ത്ഥികള്‍ പേടിക്കുകയും വെറുക്കുകയും ചെയ്യുത്‌?

Ans : പരീക്ഷ.

Kusruthi Chodyangal

52: ഭക്ഷ്യയോഗ്യമല്ലാത്ത കാരം?

Ans : സംസ്കാരം

53: ഈച്ചയാണെങ്കിലും വൃത്തിയുണ്ട്‌.

Ans : തേനീച്ച

54: ആരും ആഗ്രഹിക്കാത്ത പണം?

Ans: ആരോപണം

55: പെട്ടന്ന് പൊക്കം കൂടാനുള്ള എളുപ്പവഴി?

Ans: പൊക്കം കുറഞ്ഞവരുടെ കൂടെ നിൽക്കുക

56: ആരും ഇഷ്ട്ടപ്പെടാത്ത ദേശം?

Ans: ഉപദേശം

57: അടിവെച്ചു അടിവെച്ചു കയറ്റം കിട്ടുന്ന ജോലി?

Ans: തെങ്ങുകയറ്റം

Kusruthi Chodyangal

58: ശബ്ദം ഉണ്ടാക്കിയാൽ പൊട്ടുന്ന ലെന്സ്?

Ans: സൈലെൻസ്

59: സ്വന്തം പേര് ഇപ്പോഴും പറഞ്ഞുകൊണ്ട് നടക്കുന്ന ജീവി?

Ans: കാക്ക

60: ഉറുമ്പിന്റെ അപ്പന്റെ പേരെന്ത്? (Kusruthi Chodyam)

Ans: Antappan (ആന്റപ്പൻ)

61: കരയും തോറും ആയുസും കുറഞ്ഞു വരുന്നത് ആരുടെയാണ്?

Ans: മെഴുകുതിരി

62: പേരിന്റെ കൂടെ initial ഉള്ള ജീവി?

Ans: ചിമ്പാൻസി (chimpan C)

63: എന്നും ഉപ്പിലിടുന്ന വസ്തു ഏതാണ്?

Ans: സ്പൂൺ

Malayalam Kusruthi Chodyangal with Answers

64: മരണത്തിനു വരെ കാരണമായേക്കാവുന്ന കടം ഏതാണ്?

Ans: അപകടം

65: അടിക്കുന്തോറും പരക്കുത്‌?

Ans: ലോഹം

66: ഏറ്റവും സംശയമുള്ള മാസം?

Ans : മെയ്‌ (May or May not be)

67: ഡ്രസ്സ്‌ ധരിച്ച മേല്‍വിലാസം?

Ans : അഡ്രസ്സ്‌

68: എപ്പോഴും രാജിയായ പ്രധാനമന്ത്രി?

Ans : രാജീവ്‌ ഗാന്ധി

69: ആരും കയറാത്ത ബസ്‌?

Ans : സിലബസ്സ്‌

70: ഏറ്റവും കൂടുതല്‍ മഴയുള്ള രാജ്യം?

Ans : ബഹ ‘റൈന്‍’

71: വഴുതി വീഴു രാജ്യം?

Ans : ഗ്രീസ്‌

72: വാട്ടര്‍ ഷോള്‍ഡര്‍ എന്ന മലയാളത്തിലെ കവി?

Ans : വള്ളത്തോള്‍

73: മലയാളത്തിലെ പ്രസിദ്ധനായ കവിയായ അക്ഷരം?

Ans : ജി. (ജി. ശങ്കരക്കുറുപ്പ്‌)

74: എപ്പോഴും അണികളുടെ കൂടെ നില്‍ക്കുന്ന രാഷ്ട്രീയ നേതാവ്‌?

Ans : ആന്റണി

75: മരിക്കാത്ത ജീവി?

Ans : ചിരഞ്ജീവി

Malayalam Kusruthi Chodyangal with Answers

76: അടിക്കും തോറും നീളം കുറയുത്‌?

Ans : ആണി

77: ഇന്ത്യന്‍ സിനിമാ താരങ്ങള്‍ ഇഷ്ടപ്പെടുന്ന വുഡ്‌?

Ans : ഹോളിവുഡ്‌

78: രാജ്യങ്ങളുടെ പ്രതിനിധിയായി അയക്കപ്പെടു കാര്‍. ?

Ans : അംബാസഡര്‍

79: ഏറ്റവും കൂടുതല്‍ വത്തക്ക ലഭിക്കു രാജ്യം?

Ans : വത്തിക്കാന്‍

80: ആദ്യം പോകാൻ പറഞ്ഞിട്ട് പിന്നെ തിരികെ വിളിക്കുന്ന സ്ഥലം?

Ans: ഗോവ

81: തേനീച്ച മൂളുന്നതെന്തുകൊണ്ട്? (Kusruthi Chodyangal)

Ans: അതിനു സംസാരിക്കാൻ പറ്റാത്തതുകൊണ്ട്

82: കണ്ണുള്ളവർക്കും കണ്ണില്ലാത്തവർക്കും ഒരേപോലെ കാണാവുന്നത് എന്ത്?

Ans: സ്വപനം

83: എങ്ങനെ എഴുതിയാലും ശെരിയാവാത്തത്‌ എന്ത്?

Ans: തെറ്റ്

84: ലൈസെൻസ് ആവശ്യം ഇല്ലാത്ത ഡ്രൈവർ ആരാണ്?

Ans: സ്ക്രൂഡ്രൈവർ

85: ദൈവം മനുഷ്യന് കൊടുത്ത ഏറ്റവും വലിയ വരം? (Kusruthi Chodyangal)

Ans: വിവരം

86: നമ്മൾ കഴിക്കുന്ന ആന ?

Ans : ബനാന

87: വായ് നോക്കാന് ഡിഗ്രി എടുത്ത ആൾ ?

Ans : Dentist

88: മനുഷ്യർക്ക് താമസിക്കാൻ പറ്റാത്ത സിറ്റി ?

Ans : ഇലക്ട്രിസിറ്റി

89: ഒരിക്കലും പറക്കാത്ത കിളി ?

Ans : ഇക്കിളി

90: Which letter dog likes ?

Ans : L

91: വഴിയിൽ കൂടെ പോകുമ്പോൾ കാണുന്ന വല ?

Ans : കവല

92: നമ്മൾ കഴിക്കുന്ന ആന ?

Ans : ബനാന

93: വായ് നോക്കാന് ഡിഗ്രി എടുത്ത ആൾ ?

Ans : Dentist

94: മനുഷ്യർക്ക് താമസിക്കാൻ പറ്റാത്ത സിറ്റി ?

Ans : ഇലക്ട്രിസിറ്റി

95: ഒരിക്കലും പറക്കാത്ത കിളി ?

Ans : ഇക്കിളി

96: വഴിയിൽ കൂടെ പോകുമ്പോൾ കാണുന്ന വല ?

Ans : കവല

’97: എന്റെ ആത്മകഥ’ ആരുടെ ജീവിത കഥയാണ്‌?

Ans : എന്റെ

98: ഭാരതത്തിന്റെ നടനമേതാണ്‌?

Ans : ഭരതനാട്യം

99: ടൈ കെട്ടിയ കപ്പല്‍?

Ans : ടൈറ്റാനിക്ക്‌

100: മണമില്ലാത്ത സെന്റ്‌?

Ans : ഇന്നെസെന്റ്‌.

101: ചപ്പാത്തിയും ചിക്കുൻഗുനിയയും തമ്മിലുള്ള വ്യത്യാസം എന്ത്?

Ans: ചപ്പാത്തി മനുഷ്യൻ പരത്തും, ചിക്കുൻഗുനിയ കൊതുക് പരത്തും

102: കണക്കുപുസ്തകം ഒരിക്കലും ഹാപ്പി ആവില്ല എന്തുകൊണ്ട്?

Ans: അതിൽ നിറയെ Problems ആയതുകൊണ്ട്

103: നമ്മളിൽ ഭൂരിഭാഗം ആളുകളും കഴിക്കുന്ന ആന?

Ans: ബനാന

104: ആവശ്യം ഉള്ളപ്പോൾ വലിച്ചെറിയും, ആവശ്യം കഴിഞ്ഞാൽ സൂക്ഷിച്ചു വെക്കും. എന്താണത്?

Ans: മീൻ വല

105: ഇന്ത്യയുടെ ബോർഡറിൽ നിൽക്കുന്ന കാള ചാണകമിടുന്നത് പാക്കിസ്ഥാനിൽ വീഴുന്നു . പാൽ എവിടെ കൊടുക്കും ?

Ans : കാളക്ക് പാൽ ഇല്ല.

106: സൂര്യന്റെ ജന്‍മദിനം?

Ans : ‘Sunday’

107: ഏറ്റവും കൂടുതല്‍ ‘ന്യൂസു’കള്‍ ഉള്ള രാജ്യം?

Ans : ന്യൂസിലാന്റ്‌

108: ആനുകാലികങ്ങളില്‍ വരിക്കു നില്‍ക്കുന്ന കാര്‍?

Ans : വരിക്കാര്‍

109: ഉണ്ടാവാന്‍ ആഗ്രഹിക്കാത്ത പണം?

Ans : ആരോപണം

110: പാട്ടുപാടുന്ന യേശു?

Ans : യേശുദാസ്‌

111: ഇരിക്കാന്‍ പറ്റാത്ത ബഞ്ച്‌?

Ans : സിംഗില്‍ ബെഞ്ച്‌

112: എഞ്ചിനുള്ള മനുഷ്യന്‍?

Ans : എഞ്ചിനീയര്‍

113: തിന്നാന്‍ പറ്റുന്ന തിര?

Ans : കുതിര.

114: വെറ്റില മുറുക്കുവാന്‍ തിന്നുന്ന അക്കം?

Ans : നൂറ്‌

115: അമേരിക്ക എന്ന വാക്ക്‌ എങ്ങനെ ലോപിച്ചുണ്ടായതാണ്‌?

Ans : അമ്മേ ഇരിക്കൂ.

116: വൈക്കം മുഹമ്മദ്‌ ബഷീറിന്‌ ഇഷ്ടമുള്ള പൂച്ച?

Ans : മാന്ത്രികപ്പൂച്ച.

117: ലോക പ്രശസ്തനായ ചന്ദ്രന്‍ ആരാണ്‌?

Ans : ഭൂമിയുടെ ഉപഗ്രഹം.

118: ഒരാൾ ഒരു മരുഭൂമിയിൽ അകപ്പെട്ടു. അയാളുടെ കൈയ്യിൽ ഒരു തോക്കു മാത്രമേ ഉള്ളു. അപ്പോൾ അയാൾ അവിടുന്ന് എങ്ങനെ രക്ഷപെടും? (Kusruthi Chodyam)

Ans: അയാളുടെ തോക്കിലെ ബുള്ളറ്റിൽ കയറി രക്ഷപെടും

119: അവിവാഹിതരായ യുവതികൾ മാതാപിതാക്കളോട് പറയുന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ?

Ans: NAKTQ എന്നെ കെട്ടിക്കു

119: ഗൂഗിളിനെ പട്ടി കടിച്ചാൽ എന്ത് സംഭവിക്കും?

Ans: Google Pay

120: കാൽ ചെവിയിൽ വെച്ച് ഇരിക്കുന്നത് ആര്? (Kusruthi Chodyam)

Ans: കണ്ണട (Spectacles)

121: ഒരു മുത്തശ്ശിക്ക് മൈദാ പൊടിക്കാൻ ഒരു പുഴ കടക്കണം. പക്ഷേ അവിടെ ഒരു തോണി പോലും ഇല്ല. ആ മുത്തശ്ശി എങ്ങനെ പോകും?

Ans: മൈദാ പൊടിയാണ്, അത് പൊടിക്കാൻ പോകണ്ട കാര്യം ഇല്ല.

122: വെളുക്കുമ്പോൾ കറക്കുന്നതും, കറക്കുമ്പോൾ വെളുക്കുന്നതും ആയ വസ്തു ഏതെന്നു പറയാമോ?

Ans: പാൽ” (Milk)

123: ഒഴുകാൻ കഴിയുന്ന അക്കം ഏതു?

Ans: 6

124: വെട്ടുംതോറും നീളം കൂടുന്നത് എന്ത്?

Ans: വഴി

125: താമസിക്കാൻ പറ്റാത്ത വീട്?

Ans: ചീവീട്

Malayalam Kusruthi Chodyam Questions And Answers

126: കണ്ണൂരിലും ഞാനുണ്ട്..! ബഹിരാകാശത്തും ഞാനുണ്ട്…! കലണ്ടറിലും ഞാനുണ്ട്…! ആരാണ് ഞാൻ…?

Ans: മലയാളം അക്ഷരം ‘ക’

127: ഏറ്റവും കൂടുതൽ പുക അടിക്കുന്ന ഇംഗ്ലീഷ് അക്ഷരം?

Ans: C (BD യുടെ നടുക്കാണ്)

128: തിരുവനന്തപുരം കാരുടെ day ഏതാണ്?

Ans: എന്തരെടേ

129: രാമു വഴിയിലൂടെ പോകുമ്പോൾ ഒരു 2000 രൂപ നോട്ടും, ഒരു ഉണക്ക മീനും കിടക്കുന്നതു കണ്ടു… രാമു ഉണക്ക മീനെടുത്തു. 2000 രൂപ അവിടെത്തന്നെ ഇട്ടു… എന്തുകൊണ്ട്?

Ans: രാമു ഒരു പൂച്ച ആയിരുന്നു.

130: Kannullavarkkum Kannu illathavarkkum ore pole kanavunnathu enthu ?

Ans: Swapnam(Dream).

131: Kannullavarkkum Kannu illathavarkkum ore pole kanavunnathu enthu ?

Ans: Swapnam(Dream).

132: Nimisha Neram kondu kettan pattunna Kotta ?

Ans: Mana kotta.

133: Dharalam Pallu undenkilum… Orikkalum Food kazhikkukayo…Kadikkukayo cheyyilla. Why?

Ans: Cheeppu (Comb).

134: Prayapoorthi aya aankuttikalum, Penkuttikalum.. Aarum kaanathe Rahasyamayi cheyyunna Karyam ??

Ans: Vote.

135: Engine ezhuthiyalum Seriyakatha Enthanu.. ???

Ans: Thettu (Wrong)!

136: Meenukalkku Pedi Ulla Divasam ???

Ans: Friday !!

137: Boys idathe(left) kayyilum, Girls Valathe (Right) kayyilum watch kettunnathu enthinu ??

Ans: Samayam Nokkan !!

Tags:

malayalam kusruthi chodyangal with answers pdf download
malayalam funny questions and answers
malayalam kusruthi questions with answers
kusruthi chodyam with answer in english
kusruthi chodyam with answer pdf